< Back
Kerala

Kerala
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനം: സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയ വർഗീന് നാലാഴ്ച കൂടി സുപ്രീംകോടതി സമയം നൽകി
|15 Sept 2023 4:30 PM IST
കേസ് ആറ് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും
ഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയ വർഗീന് നാലാഴ്ച കൂടി സുപ്രീംകോടതി സമയം നൽകി. കേസ് ആറ് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്ക് കാരനായ ജോസഫ് സക്കറിയയും യു.ജി.സിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസിലാണ് സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച്ചത്തെ സമയം നൽകിയത്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. പ്രിയാ വർഗീസിന്റെ നിയമനം ശരിയാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഈ നിയമനം അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി അന്ന് അറിയിക്കുകയും ചെയ്തിരുന്നു.