< Back
Kerala

Kerala
കണ്ണൂർ സർവകലാശാല വി.സി നിയമനം; മുഖ്യമന്ത്രിക്കെതിരായ ഹരജി ഇന്ന് കോടതിയിൽ
|29 Sept 2022 6:40 AM IST
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹരജി നല്‍കിയത്.
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹരജി ഇന്ന് കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
നിയമനത്തിനായി മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഹരജി സമർപ്പിക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹരജി നല്‍കിയത്.
കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ ഷാജി ഹാജരാകും. വി സി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.. ഇക്കാര്യം ഡി.ജി.പി കോടതിയെ അറിയിക്കും.