< Back
Kerala
Minority scholarship deficiencies must be addressed; Kanthapuram sent a letter to the Prime Minister
Kerala

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം: കാന്തപുരം

Web Desk
|
4 Dec 2024 12:19 PM IST

‘സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയാറാകണം’

കോഴിക്കോട്: അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈക്കൊള്ളണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. വൈഷ്ണവ ഭിക്ഷു ചിന്‍മോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ മാസം 25ന് പൊലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കല്‍ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. അതേതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടങ്ങളിലും വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്ന ദുരവസ്ഥയാണ്. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയാറാകണം.

ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പിന്തുണ നല്‍കാന്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ തയാറാകണമെന്നും എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

Similar Posts