< Back
Kerala
ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ ജസ്റ്റിസ് കമാൽ പാഷ ഗൂഢാലോചന നടത്തി: കാന്തപുരം
Kerala

ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ ജസ്റ്റിസ് കമാൽ പാഷ ഗൂഢാലോചന നടത്തി: കാന്തപുരം

Web Desk
|
13 Jun 2024 11:06 AM IST

മർക്കസിന്റെ കീഴിലുള്ള ഇമാം റാസി എജ്യുക്കേഷണൽ ട്രസ്റ്റിനെ സ്വന്തമാക്കാൻ മുസ്‌ലിം ലീഗ് നേതാക്കൾ ശ്രമിച്ചുവെന്നും കാന്തപുരം ആരോപിച്ചു.

തിരുവനന്തപുരം: ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കമാൽ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ ഉത്തരവിട്ടത് കമാൽ പാഷയാണ്. സി.ബി.ഐ സ്‌പെഷ്യൽ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയപ്പോഴാണ് ഗൂഢാലോചന വെളിച്ചത്തായതെന്നും കാന്തപുരം പറഞ്ഞു. 'വിശ്വാസപൂർവം' എന്ന പേരിൽ പുറത്തിറങ്ങിയ കാന്തപുരത്തിന്റെ ആത്മകഥയിലാണ് വിമർശനമുള്ളത്.

മർക്കസിന്റെ കീഴിലുള്ള ഇമാം റാസി എജ്യുക്കേഷണൽ ട്രസ്റ്റിനെ സ്വന്തമാക്കാൻ മുസ്‌ലിം ലീഗ് നേതാക്കൾ ശ്രമിച്ചുവെന്നും കാന്തപുരം ആരോപിച്ചു. വ്യാജമായി രൂപീകരിച്ച പുതിയ ട്രസ്റ്റിൽ കമാൽ പാഷയും ഉണ്ടായിരുന്നു. സ്‌പെഷ്യൽ ജഡ്ജിയായ കമാൽ പാഷ തനിക്കെതിരെ അനാവശ്യ ധൃതി കാണിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗം ഇതിന് കൂട്ടുനിന്നു. തന്റെ എല്ലാ എതിരാളികളും ഒന്നിച്ചു. ചേകന്നൂരിനെതിരെ കൊലവിളി നടത്തിയവർ രക്ഷപ്പെട്ടു. തന്നെ പ്രതിചേർക്കണമെന്നാണ് ചേകന്നൂരിന്റെ കുടുംബത്തിന് തോന്നിയത് കേസെടുത്ത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. മുജാഹിദുകൾ തന്നെ കൊല്ലുമെന്ന് ചേകന്നൂർ മൗലവി ആശങ്ക പങ്കുവച്ചിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

Similar Posts