Kerala

Kerala
മുജാഹിദുകള്‍ മുസ്‌ലിംകളല്ലെന്ന പ്രസ്താവന; കാന്തപുരത്തിനെതിരെ ഐഎസ്എം
|19 Sept 2023 4:36 PM IST
നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു
മുജാഹിദുകള്‍ മുസ്‌ലിംകളല്ലെന്ന പ്രസ്താവനയില്‍ കാന്തപുരത്തിനെതിരെ ഐഎസ്എം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ പങ്കുവഹിച്ച മുജാഹിദുകൾ മുസ്ലിങ്ങൾ അല്ലെന്ന് നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
മതം മറയാക്കിയുള്ള ആത്മീയ ചൂഷണങ്ങളെ തുറന്നു എതിർക്കുന്നതിനാലാണ് മുജാഹിദുകളെ ക്രൂശിക്കുന്നതെന്നും അതിനെതിരെ ഇനിയും ശക്തമായ പ്രചാരണം തുടരുമെന്നും ഐ.എസ്.എം വ്യക്തമാക്കി.