< Back
Kerala

Kerala
വഖഫ് നിയമനം: ഒരിക്കലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു-കാന്തപുരം
|14 Dec 2021 3:53 PM IST
നിയമം വരുമെന്ന് കേട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ കണ്ട് അവസ്ഥ വിവരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിലൊരു ആശങ്കയും വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിൽ ഒരിക്കലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിയമം വരുമെന്ന് കേട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ കണ്ട് അവസ്ഥ വിവരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിലൊരു ആശങ്കയും വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ പേരിലാണ് ഇപ്പോൾ കോലാഹലം നടക്കുന്നത്.
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം. സ്വത്തുക്കൾ അർഹമായ വഴിക്ക് ചെലവഴിക്കണം. ഏതെങ്കിലും ശക്തിയുള്ളവർക്ക് അത് മാറ്റിച്ചെലവഴിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.