< Back
Kerala
ഗുണ്ടാ നേതാവ് ഷാജിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഗുണ്ടാ ഷാജി 

Kerala

ഗുണ്ടാ നേതാവ് ഷാജിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Web Desk
|
21 Dec 2022 8:49 AM IST

വർക്കലയിൽനിന്നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഷാജിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർക്കലയിൽനിന്നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. വർക്കല കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. കേരളത്തിന് അകത്തും പുറത്തുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

കാസർകോട് വൃദ്ധനെ ആക്രമിച്ചതിന് അടുത്തിടെ ഷാജിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിൽനിന്ന് ഇറങ്ങിയ ശേഷവും ഇയാൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്തിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്.

Related Tags :
Similar Posts