< Back
Kerala

Kerala
മലപ്പുറം കൊണ്ടോട്ടിയിൽ കാപ്പ കേസ് പ്രതി മയക്കുമരുന്നുമായി പിടിയിൽ
|19 July 2025 7:19 PM IST
നെടിയിരിപ്പ് സ്വദേശി മിസബ് ആണ് പിടിയിലായത്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കാപ്പ കേസ് പ്രതി മയക്കുമരുന്നുമായി പിടിയിൽ. നെടിയിരിപ്പ് സ്വദേശി മുഹമ്മദ് മിസബിനെയാണ് തേഞ്ഞിപ്പലം പൊലീസ് പിടികൂടിയത്.
ഇന്ന് ഉച്ചയോടുകൂടിയാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് ബ്രൗൺഷുഗർ പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് മിസബ്. കാപ്പ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
വാർത്ത കാണാം: