< Back
Kerala

Kerala
സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലക്ക് ബിയർ കുപ്പികൊണ്ട് അടിച്ചു
|5 Sept 2024 9:49 PM IST
പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനാണ് ആക്രമിച്ചത്.
പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാകേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലക്ക് ബിയർ കുപ്പികൊണ്ട് അടിച്ചു. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനാണ് ആക്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സത്കാരത്തിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. ഇന്നലെ രാത്രിയോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകി. ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.