< Back
Kerala

Kerala
കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണക്കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
|13 July 2021 10:30 AM IST
കോളജിന്‍റെ ഡയറക്ടറായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.
കാരക്കോണം മെഡിക്കൽ കോളജിലെ തലവരിപ്പണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എട്ടു വിദ്യാർത്ഥികളുടെ പരാതിയിൽ എട്ടു കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. കോളജിന്‍റെ ഡയറക്ടറായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.
നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. അതേസമയം, ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
സി.എസ്.ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളജാണ് കാരക്കോണം മെഡിക്കൽ കോളജ്. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് അധികൃതർ പണം വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റർ ചെയ്തത്.