< Back
Kerala
കരമന അഖിൽ കൊലക്കേസ്: മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍,രണ്ടുപേര്‍ ഒളിവില്‍
Kerala

കരമന അഖിൽ കൊലക്കേസ്: മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍,രണ്ടുപേര്‍ ഒളിവില്‍

Web Desk
|
12 May 2024 7:31 AM IST

അപ്പു എന്ന അഖിലാണ് പൊലീസിന്‍റെ പിടിയിലായത്

തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ.കൊലയിൽ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖിൽ ആണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. കേസില്‍ ഇനി പിടിയിലാകാനുള്ളത് രണ്ട് പേരാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്.

ഗൂഢാലോചനയിൽ പങ്കെടുത്ത ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റും പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അഞ്ച് പ്രതികൾ പിടിയിലായിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചിരുന്ന അനീഷിനെ ഇന്നലെ പിടികൂടിയിരുന്നു.കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്.പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകി. അപ്പു എന്ന അഖിലിനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് പിടിയിലായ കിരണാണെന്നും പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനാ ഫലവും വന്നേക്കും.



Similar Posts