< Back
Kerala

Kerala
കാരന്തൂർ ബൈക്കപകടം: മരണം രണ്ടായി
|17 Oct 2021 6:18 PM IST
മുക്കം കൂടരഞ്ഞി സ്വദേശി അർജുനാണ് മരിച്ചത്
കോഴിക്കോട് കാരന്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മുക്കം കൂടരഞ്ഞി സ്വദേശി അർജുനാണ് മരിച്ചത്. നേരത്തെ കാരന്തൂർ കോണോട്ട് തേറമ്പത്ത് അബ്ദുൽ നിഹാൽ (24) മരിച്ചിരുന്നു. കാരന്തൂർ കോണോട്ട് സഹീർ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.