< Back
Kerala
ചെയർമാൻ അനധികൃതമായി ലോൺ നൽകിയെന്ന് പരാതി; കോഴിക്കോട് കാരശ്ശേരി  സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
Kerala

ചെയർമാൻ അനധികൃതമായി ലോൺ നൽകിയെന്ന് പരാതി; കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന

Web Desk
|
20 Jan 2026 1:57 PM IST

വിജിലന്‍സ് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. അനധികൃത ലോണുകളെ കുറിച്ചുള്ള കേസിന്റെ പരിശോധനയ്ക്കാണ് വിജിലന്‍സ് എത്തിയതെന്നാണ് സൂചന.

സഹകരണ ബാങ്കിലെ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അനധികൃതമായി ലോണുകള്‍ നല്‍കിയെന്ന് നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ ലോണുകളെല്ലാം തന്നെ എഴുതിത്തള്ളിയെന്നും ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കാരശ്ശേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങളുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍പട്ടികയുടെ ലിസ്റ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.



Similar Posts