< Back
Kerala

Kerala
'വ്രത വിശുദ്ധിയുടെ 27-ാം നാളിൽ അൽപസമയം ഞങ്ങളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയ വിശുദ്ധ മനസിന് നന്ദി'; കാന്തപുരത്തെയും മകനെയും സന്ദർശിച്ച് കാരായി രാജൻ
|18 March 2026 9:03 PM IST
'സത്യത്തിന്റെ വഴിയിൽ, സത്യമേ ജയിക്കൂ' എന്ന തലക്കെട്ടോടെയാണ് കാരായി രാജൻ കാന്തപുരത്തെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും മകൻ അബ്ദുൽ ഹക്കീം അസ്ഹരിയെയും സന്ദർശിച്ച് തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജൻ. 'സത്യത്തിന്റെ വഴിയിൽ, സത്യമേ ജയിക്കൂ' എന്ന തലക്കെട്ടോടെയാണ് കാരായി രാജൻ കാന്തപുരത്തെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
''സത്യത്തിന്റെ വഴിയിൽ...സത്യമേ ജയിക്കൂ...ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും മകൻ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയെയും കാരന്തൂർ മർകസിൽ സന്ദർശിച്ചു. വ്രത വിശുദ്ധിയുടെ 27-ാം നാളിൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് അൽപസമയം ഞങ്ങളോടൊപ്പം ചെലവഴിക്കാനും ആശിർവദിക്കാനും സമയം കണ്ടെത്തിയ വിശുദ്ധ മനസിന് നന്ദി''- കാരായി രാജൻ ഫേസ്ബുക്കിൽ കുറിച്ചു.