< Back
Kerala

Kerala
സ്വർണം കടത്താൻ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ടുപേരും കരിപ്പൂരിൽ അറസ്റ്റിൽ
|27 Dec 2022 2:36 PM IST
എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി ദുബൈയിൽനിന്ന് എത്തിയ സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയാണ് അറസ്റ്റിലായത്.
മലപ്പുറം: സ്വർണം കടത്താൻ ശ്രമിച്ച യുവതിയും കടത്ത് സ്വർണം തട്ടിയെടുക്കാൻ എത്തിയ രണ്ടുപേരും കരിപ്പൂരിൽ അറസ്റ്റിൽ. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വർണവുമായി സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റ് നാലുപേർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഡീനയുടെ സഹായത്തോടെ സ്വർണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.