< Back
Kerala

Kerala
32 ലക്ഷത്തിന്റെ സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ മൂന്ന് പേർ അറസ്റ്റിൽ
|4 Nov 2024 11:31 PM IST
സ്വർണം മിശ്രിത രൂപത്തിൽ ക്യാപ്‌സ്യൂളുകളിലാക്കി പാക്ക് ചെയ്തിരിക്കുകയായിരുന്നു മുഹമ്മദലി
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. 433 ഗ്രാം സ്വർണ്ണമിശ്രിതമാണ് പിടിച്ചത്. സംഭവത്തിൽ താനാളൂർ സ്വദേശി മുഹമ്മദലി, സ്വർണ്ണം സ്വീകരിക്കാൻ എത്തിയ ഓമശ്ശേരി സ്വദേശി സിറാജുദ്ദീൻ(42), സലാം(35) എന്നിവരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ റിയാദിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്പ്രസിലാണ് മുഹമ്മദലി സ്വർണം കടത്തിയത്. സ്വർണം മിശ്രിത രൂപത്തിൽ ക്യാപ്‌സ്യൂളുകളിലാക്കി പാക്ക് ചെയ്തിരിക്കുകയായിരുന്നു ഇയാൾ. മുഹമ്മദലിയിൽ നിന്ന് സ്വർണം സ്വീകരിക്കാനെത്തിയ സിറാജുദ്ദീനെയും സലാമിനെയും വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.