< Back
Kerala
കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു
Kerala

കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Web Desk
|
27 Aug 2023 12:13 PM IST

രാവിലെ 8 മണിക്ക് പുറപെടേണ്ട വിമാനമാണ് വൈകുന്നത്.

മലപ്പുറം: കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നു. രാവിലെ 8 മണിക്ക് പുറപെടേണ്ടയിരുന്ന വിമാനമാണ് യാത്രക്കാരെ കയറ്റിയതിന് ശേഷം പുറപ്പെടാതെ വൈകുന്നത്. കാരണം എന്താണെന്ന് സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരം ഇതുവരെ എയർ ഇന്ത്യ നൽകിയിട്ടില്ല. വിമാനം തിരുവനന്തപുരത്തേക്ക് പോയി പിന്നീട് അവിടെ നിന്നു മറ്റൊരു വിമാനം തയ്യാറാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പക്ഷെ അതിലും ഇതുവരെ തീരുമാനം ആയിട്ടില്ല.

നാലു മണിക്കൂറായി വിമാനത്തിൽ ഇരിക്കുകയാണെന്നും യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഇപ്പോൾ ടെർമിനലിൽ ഇരിത്തിയിരിക്കുകയാണെന്ന് യാത്രക്കാരൻ മീഡിയവണിനോട് പ്രതികരിച്ചു.

Similar Posts