< Back
Kerala

Kerala
കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു
|12 Oct 2021 12:24 PM IST
സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുല്ലിത്തൊടിക ഉമ്മറിന്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞത്. അപകടത്തിൽ ആളപായമില്ല.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കരിപ്പൂരിൽ ഇന്ന് പുലർച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (8), ലുബാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. കൊല്ലത്ത് തോട്ടിൽ വീണ് വയോധികൻ മരിച്ചു.
അടുത്ത നാല് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.