< Back
Kerala
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം;ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം
Kerala

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം;ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം

Web Desk
|
2 April 2022 4:18 PM IST

മന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം ചേരും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മന്ത്രി വി.അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

മന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം ചേരും. മലപ്പുറം കളക്‌ട്രേറ്റിലാണ് യോഗം ചേരുക. ഉദ്യോഗസ്ഥരും എം.പിമാരും എം.എൽ.എമാരും യോഗത്തിൽ പങ്കെടുക്കും.

റൺവേയുടെ നീളം വർധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതോടെയാണ് റൺവേ വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം.

Related Tags :
Similar Posts