< Back
Kerala
Karipur Airport will build alternative roads to those lost through runway renovation
Kerala

കരിപ്പൂർ വിമാനത്താവളം റൺവേ നവീകരണത്തിലൂടെ നഷ്ടമാകുന്ന റോഡുകൾക്ക് ബദൽ റോഡുകൾ നിർമ്മിക്കും

Web Desk
|
14 Nov 2023 10:15 AM IST

മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിലൂടെ നഷ്ടമാകുന്ന റോഡുകൾക്ക് ബദൽ റോഡുകൾ നിർമ്മിക്കും. പുതിയ റോഡ് നിർമ്മാണ സാധ്യതാ പഠനം ആരംഭിച്ചു. മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.

പാലക്കപറമ്പ് ഭാഗത്തെ ക്രോസ് റോഡ് റൺവേക്ക് അടിയിലാകും. ദിവസവും ആയിരകണക്കിന് ആളുകളുടെ ഗതാഗത മാർഗം ഇതൊടെ നിലക്കും. ഇതിന് പരിഹാരം കാണനാണ് സംയുക്ത സമിതി റോഡുകൾ നഷ്ടപെടുന്ന ഭാഗങ്ങളിൽ ബദൽ റോഡുകളുടെ സാധ്യത പരിശോധിച്ചത്.

കൊണ്ടോട്ടി എം.എൽ.എ ടി. വി ഇബ്രാഹിം, മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. എയർപോർട്ട് ഡയറക്ടർ, സാമൂഹ്യ ആഘാത പഠനം നടത്തുന്ന സംഘം, റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സംഘത്തിലുണ്ടായിരുന്നു.

Similar Posts