< Back
Kerala

Kerala
വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ സ്ത്രീ പിടിയിൽ
|10 Nov 2022 7:25 PM IST
ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശി ഫാത്തിമയാണ് പിടിയിലായത്
കോഴിക്കോട്: കരിപ്പൂരിൽ വസ്ത്രത്തിൽ സ്വർണം തേച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ കസ്റ്റംസിന്റെ പിടിയിലായി. ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ധരിച്ച വസ്ത്രത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
939 ഗ്രാം സ്വർണമാണ് വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചത്. സ്വർണമടങ്ങിയ വസ്ത്രത്തിന് 2 കിലോയിലധികം തൂക്കമുണ്ടായിരുന്നു. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു. 29 ഗ്രാം തൂക്കം വരുന്ന മോതിരവും കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
