< Back
Kerala

Kerala
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍
|5 Dec 2023 9:00 AM IST
വസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു
കൊണ്ടോട്ടി: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലിം (60) ആണ് പിടിയിലായത്. ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ദമ്മാമില്‍ നിന്ന് ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
കസ്റ്റംസിന്‍റെ പരിശോധന കഴിഞ്ഞ് പ്രതി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഷര്‍ട്ടിനകത്ത് സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് പരിശോധന നടത്തിയപ്പോഴാണ് സലിം പിടിയിലായത്.