< Back
Kerala
ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നൽകി സിദ്ധരാമയ്യ
Kerala

ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നൽകി സിദ്ധരാമയ്യ

Web Desk
|
25 Jan 2025 6:23 PM IST

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു

ബെംഗളൂരു: ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.

തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.


Similar Posts