< Back
Kerala
ലഹരികടത്തിലെ കള്ളപ്പണം: ബിനീഷിനെതിരെ തെളിവില്ലെന്ന് കർണാടക ഹൈക്കോടതി
Kerala

ലഹരികടത്തിലെ കള്ളപ്പണം: ബിനീഷിനെതിരെ തെളിവില്ലെന്ന് കർണാടക ഹൈക്കോടതി

Web Desk
|
20 Nov 2021 8:50 PM IST

ലഹരികടത്തിലെ കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരായ തെളിവുകൾ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് ക‍ഴിഞ്ഞിട്ടില്ലെന്ന് കർണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാണെന്ന് പറയാന്‍ ക‍ഴിയില്ല. അനൂപും, ബിനീഷ് കോടിയേരിയും തമ്മിലെ പണം കൈമാറ്റം നിയമവിരുദ്ധമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഇ കാര്യങ്ങള്‍ വ്യക്തമാകുന്നത്.

Summary : Karnataka High Court rules there is no evidence against Bineesh

Related Tags :
Similar Posts