< Back
Kerala

Kerala
പ്രതിയുടെ എടിഎം കാർഡുപയോഗിച്ച് പണമെടുത്തെന്ന് ആരോപണം; കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു
|2 Aug 2023 10:17 PM IST
കളമശ്ശേരി പൊലീസ് കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി: പ്രതിയെ പിടികൂടാൻ സംസ്ഥാനത്തെത്തിയ കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കേരള പൊലീസ്. വൈറ്റ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള നാല് പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. പ്രതിയെ പിടികൂടാൻ വന്ന സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാർ, ശിവണ്ണ, സന്ദേഷ തുടങ്ങിയവർക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കർണാടകയിലെ വൈറ്റ്ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവർ കേരളത്തിലെത്തിയത്. തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.
Karnataka police officers taken into custody by Kerala police