< Back
Kerala
കരവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി
Kerala

കരവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി

Web Desk
|
30 July 2021 3:09 PM IST

ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാല്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശ്ശൂര്‍ പൊറത്തിശ്ശേരി സ്വദേശി എം.വി സുരേഷ് ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് സി.പി.എം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയ സമ്മര്‍ദം മൂലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാല്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം. പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയിലെ ആവശ്യപ്പെടുന്നു.

Related Tags :
Similar Posts