< Back
Kerala

Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്‌തീന്റെ 28 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു
|24 Aug 2023 11:01 AM IST
ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ ഡി പറയുന്നു
കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് മുന്‍മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടിയുടെ സ്വത്തുക്കൾ കണ്ട് കെട്ടിയതായി ഇ.ഡി അറിയിച്ചു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്.
ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്ന് ഇ ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എ സി മൊയ്തീനെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തിരുന്നു.