< Back
Kerala
സുരേഷ് ഗോപിക്ക് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നു; ആനന്ദവല്ലിക്ക് പണം നൽകി കരുവന്നൂർ ബാങ്ക്
Kerala

'സുരേഷ് ഗോപിക്ക് പകരം ബാങ്കുകാരെ കണ്ടാൽ മതിയായിരുന്നു'; ആനന്ദവല്ലിക്ക് പണം നൽകി കരുവന്നൂർ ബാങ്ക്

Web Desk
|
19 Sept 2025 2:56 PM IST

ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി പ്രതികരിച്ചു

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.

ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ ജീവൻലാൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടിയിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ വെച്ചാണ് ആനന്ദവല്ലിയെ സുരേഷ് ഗോപി അധിക്ഷേപിച്ചത്.

Similar Posts