< Back
Kerala
കരുവന്നൂർ ബാങ്ക് രക്ഷാപാക്കേജ്; ധനസഹായം ഫണ്ട്‌ മാനേജ്മെന്റ് കമ്മിറ്റിയെ ഏല്പിക്കും
Kerala

കരുവന്നൂർ ബാങ്ക് രക്ഷാപാക്കേജ്; ധനസഹായം ഫണ്ട്‌ മാനേജ്മെന്റ് കമ്മിറ്റിയെ ഏല്പിക്കും

Web Desk
|
3 Feb 2022 6:22 AM IST

226 കോടി രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനും പണമിടപാട് അടക്കമുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുമാണ് 250 കോടി രൂപയുടെ രക്ഷാ പാക്കേജിന് രൂപം നൽകുന്നത്

കരുവന്നൂർ സഹകരണ ബാങ്കിന് നൽകുന്ന ധനസഹായം ഫണ്ട്‌ മാനേജ്മെന്റ് കമ്മിറ്റിയെ ഏല്പിക്കും. നിക്ഷേപകരുടെ പണം കൈമാറുന്നതുന്നതടക്കമുള്ള കാര്യങ്ങളിൽ കമ്മിറ്റി തീരുമാനമെടു‌ക്കും. പ്രതിസന്ധിയിലായ മറ്റ് സഹകരണ ബാങ്കുകൾക്ക്കൂടി ധനസഹായം വേണമെന്ന ആവശ്യവുമായി സഹകാരികൾ രംഗത്തെത്തി.

226 കോടി രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനും പണമിടപാട് അടക്കമുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുമാണ് 250 കോടി രൂപയുടെ രക്ഷാ പാക്കേജിന് രൂപം നൽകുന്നത്. സഹകരണ വകുപ്പ് മുൻകൈ എടുത്ത് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനയിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ നിന്ന് സഞ്ചരിക്കുന്ന തുക വിനിയോഗിക്കുന്നതിനായി വിദഗ്ധരടങ്ങിയ ഫണ്ട്‌ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. 25 ശതമാനം തുക നിക്ഷേപകർക്കും 75 ശതമാനം ബാങ്കിന്റെ തുടർ പ്രവർത്തനങ്ങൾക്കുംവിനിയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കമ്മിറ്റിയാകും തീരുമാനമെടുക്കുക.

ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് മോറട്ടോറിയം ഏർപ്പെടുത്തും. കരുവന്നൂർ ബാങ്കിൽ നിലവിൽ ഉപയോഗിക്കാതെ നിൽക്കുന്നതും വിറ്റഴിക്കാനാകുന്നതുമായ വസ്തുക്കൾ വിറ്റഴിച്ച് മുതൽ കൂട്ടും. മറ്റ് ബാങ്കുകളിൽ നിക്ഷേപിച്ചവ തിരിച്ചു പിടിക്കാനുമാണ് നീക്കം.

അതേസമയം തട്ടിപ്പ് നടന്ന് പ്രതിസന്ധിയിലായ മറ്റ് സഹകരണബാങ്ക്കളെ കൂടി സംരക്ഷിക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കരുവന്നൂർ മോഡൽ രക്ഷാ പാക്കേജ് വേണമെന്നാണാവശ്യം. 39 കോടി രൂപയുടെ തട്ടിപ്പ് നടന്ന് പ്രതിസന്ധിയിലായ തൃശൂരിർ പുത്തൂർ സഹകരണബാങ്കിലെ നിക്ഷേപകകൂട്ടായ്മ ഇതിനോടകം രംഗത്തെത്തി. സാമ്പത്തിക തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ 17 സഹകരണസംഘങ്ങൾ സംസ്ഥാനത്തുണ്ട്.

Similar Posts