< Back
Kerala
കരുവന്നൂർ കേസ്: പി.കെ. ബിജു ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

പി കെ ബിജു

Kerala

കരുവന്നൂർ കേസ്: പി.കെ. ബിജു ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

Web Desk
|
4 April 2024 6:52 AM IST

കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പി പി.കെ. ബിജു ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചതായാണ് സൂചന.

പി.കെ. ബിജുവിന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ഇ.ഡി ആരോപണം. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു.

കമ്മീഷന്റെ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗൺസിലർ പി.കെ. ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

Similar Posts