< Back
Kerala

Kerala
കെ.എസ്.ആർ.ടി.സിയിൽ കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു
|30 Nov 2023 2:40 PM IST
ആദ്യമായാണ് കെ.എ.എസ് ഉദ്യോഗസ്ഥരെ പൊതുമേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജനറൽ മാനേജർ തസ്തികയിൽ നാല് പേർക്കാണ് നിയമനം നൽകിയിരിക്കുന്നത്. ഭരണ നിർവഹനത്തിന് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടർ ബോർഡ് സർക്കാറിനോട് ശിപാർശ ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്..
മലപ്പുറം ഡെപ്യൂട്ടി കലക്ടർ സരിൻ എസ്.എസ്, കോഴിക്കോട് ജില്ലാ ഓഡിറ്റോഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനറ്റ് ജോൺ, സംസ്ഥാന ജി.എസ്.ടി ഇടുക്കി ഡെപ്യൂട്ടി കമ്മീഷണർ രാരാരാജ് ആർ, കണ്ണൂർ ഇറിഗേഷൻ പ്രോജക്ട് ഫിനാൻഷ്യൽ അസിസ്റ്റൻറ് റോഷ്‌ന അലികുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്. ആദ്യമായിട്ടാണ് കെ.എ.എസ് ഉദ്യോഗസ്ഥരെ ഒരു പൊതുമേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്.