< Back
Kerala

Kerala
കാസർകോട് മാതാവിനെ മകൻ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു
|17 Sept 2024 6:55 PM IST
മകൻ നസീറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കാസർകോട്: കാസർകോട് പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. പൊവ്വൽ സ്വദേശി നബീസ(62)യാണ് കൊല്ലപ്പെട്ടത്. മകൻ നസീറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമം തടയാൻ ശ്രമിച്ച ജേഷ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്നമാണെന്നാണ് പ്രാഥമിക വിവരം.