< Back
Kerala
പെരിയ കേസിൽ പ്രതികൾ ജയിലിൽ കഴിയുന്നത് പാർട്ടിയുടെ പിടിപ്പുകേട്: കാസർകോട് ജില്ലാ സമ്മേളന പ്രതിനിധികൾ
Kerala

പെരിയ കേസിൽ പ്രതികൾ ജയിലിൽ കഴിയുന്നത് പാർട്ടിയുടെ പിടിപ്പുകേട്: കാസർകോട് ജില്ലാ സമ്മേളന പ്രതിനിധികൾ

Web Desk
|
22 Jan 2022 5:36 PM IST

മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ 10.30 ന് നിർത്തിവെച്ചിരുന്നു

പെരിയ കേസിൽ പ്രതികൾ ജയിലിൽ കഴിയുന്നത് പാർട്ടിയുടെയും ഭരണത്തിന്റെയും പിടിപ്പുകേടെന്ന് കാസർകോട് സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾ. പൊലീസിനും സർക്കാരിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് കാസർകോട് സമ്മേളനത്തിൽ ഉയർന്നു വന്നത്. പൊലീസിൻറെ പ്രവർത്തനങ്ങൾ പാർട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും പൊലീസിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടിയെ കുരുക്കിലാക്കിയെന്നും സമ്മേളന പ്രതിനിധികൾ വ്യക്തമാക്കി. ഉദുമ മേഖലയിലെ പ്രതിനിധികളാണ് പാർട്ടിക്കും സർക്കാരിനും പൊലീസിനുമെതിരെ വിമർശനവുമായി രംഗത്തു വന്നത്.

മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ 10.30 ന് നിർത്തിവെച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധ പ്രതിനിധികൾക്ക് അഭിപ്രായ പ്രകടനത്തിനുള്ള അവസരവും പരിമിതപ്പെടുത്തി. ഓരോ മേഖലയിൽ നിന്നും ഓരോ പ്രതിനിധിക്കായിരുന്നു സമ്മേളനത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ലഭിച്ചത്.

Similar Posts