< Back
Kerala

Kerala
പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
|29 Aug 2023 7:25 AM IST
പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് ആണ് മരിച്ചത്
കാസർകോട്: കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. പൊലീസ് പിന്തുടർന്നപ്പോഴായിരുന്നു അപകടം. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.