< Back
Kerala
കാസർകോട് വാഹനാപകടം: മരണം അഞ്ചായി
Kerala

കാസർകോട് വാഹനാപകടം: മരണം അഞ്ചായി

Web Desk
|
25 Sept 2023 7:30 PM IST

സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കാസർകോട്: പള്ളത്തടുക്കയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരുമാണ് മരിച്ചത്. മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് മരിച്ചത്.

സ്‌കൂൾ കുട്ടികളെ വീട്ടിലിറക്കി തിരിച്ചു വരികയായിരുന്ന ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മുന്ന് പേർ മരണപ്പെടുകയായിരുന്നു. മറ്റു രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്.

പോക്കറ്റ് റോഡിൽ നിന്ന് ഓട്ടോറിക്ഷ മെയിൻ റോഡിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയും പുർണമായിതകരുകയുംചെയ്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചിട്ടുണ്ട്.

Related Tags :
Similar Posts