< Back
Kerala

Kerala
കാസർകോട് സ്കൂൾ ബസിടിച്ച് നഴ്സറി വിദ്യാർഥിനി മരിച്ചു
|24 Aug 2023 4:05 PM IST
മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (4) ആണ് മരിച്ചത്.
കാസർകോട്: സ്കൂൾ ബസിടിച്ച് നഴ്സറി വിദ്യാർഥിനി മരിച്ചു. മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (4) ആണ് മരിച്ചത്. വീടിനു സമീപം ബസിൽ നിന്നു ഇറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ സ്കൂൾ ബസ് തട്ടിയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്സറി സ്കൂളിലെ വിദ്യാർഥിനിയാണ് ആഇശ.