< Back
Kerala

Kerala
കാസർകോട് സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
|25 Sept 2023 6:45 PM IST
ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്
കാസർകോട്: പള്ളത്തടുക്കയിൽ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. യാത്രക്കാരികളായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറുമാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയാണ് അപകടം.
സ്‌കൂൾ കുട്ടികളെ വീട്ടിലിറക്കി തിരിച്ചു വരികയായിരുന്ന ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മുന്ന് പേർ മരണപ്പെടുകയായിരുന്നു. മൊഗ്രാൽ പുത്തുർ സ്വദേശി എ.എച്ച് അബ്ദുൽ റഊഫാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മൂന്ന് സ്ത്രീകളുടെ മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപ്പത്രിയിൽ മോർച്ചറിയിലെത്തിച്ചിട്ടുണ്ട്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നിട്ടുണ്ട്.