< Back
Kerala
Kasargod cpm office vandalised
Kerala

കാസർകോട്ട് സിപിഎം പാർട്ടി ഓഫീസിന് നേരെ അക്രമം; പിന്നിൽ കോൺഗ്രസെന്ന് ആരോപണം

Web Desk
|
30 April 2024 4:55 PM IST

ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന കൊടിതോരണങ്ങളടക്കം നശിപ്പിച്ചതായാണ് സിപിഎം പ്രവർത്തകർ പറയുന്നത്

കാസർകോട് സിപിഎം പാർട്ടി ഓഫീസിന് നേരെ അക്രമം. ചെറുവത്തൂർ മയ്യിച്ചയിലെ ബാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനെതിരെ സിപിഎം ചന്തേര പൊലീസിൽ പരാതി നൽകി.

ഇന്നലെ രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ജനൽച്ചില്ലുകളടക്കം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന കൊടിതോരണങ്ങളടക്കം നശിപ്പിച്ചതായാണ് സിപിഎം പ്രവർത്തകർ പറയുന്നത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളും നശിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് പരാതി നൽകിയത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുമായി സിപിഎം വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് അക്രമം എന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്.

Similar Posts