< Back
Kerala

Kerala
പലഹാരത്തിനുള്ള കൂട്ട് തയ്യാറാക്കുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി: കാസർകോട് യുവതിക്ക് ദാരുണാന്ത്യം
|11 Feb 2023 4:49 PM IST
കുഞ്ചത്തൂർ സ്വദേശി ജയശീല(24) ആണ് മരിച്ചത്
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ചുരിദാറിന്റെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കുഞ്ചത്തൂർ സ്വദേശി ജയശീല(24) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം.
മഞ്ചേശ്വരത്തെ കുമിനാട്ടിലുള്ള ബേക്കറി നിർമാണ ശാലയിൽ ജീവനക്കാരിയായിരുന്നു ജയശീല. പലഹാരത്തിനുള്ള കൂട്ട് നിർമിക്കുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയും ഉടൻ തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
