< Back
Kerala
കാസര്‍കോട് കുംബഡാജെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയില്‍
Kerala

കാസര്‍കോട് കുംബഡാജെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയില്‍

Web Desk
|
16 Jan 2026 8:56 PM IST

രമേശ് നായിക് എന്നയാളാണ് പിടിയിലായത്

കാസര്‍കോട്: കാസര്‍കോട് കുംബഡാജെ മൗവ്വാറിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. രമേശ് നായിക് എന്നയാളാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കുംബഡാജെ മൗവ്വാര്‍ അജിലയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പുഷ്പലത വി. ഷെട്ടി(70)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട പുഷ്പലത വി.ഷെട്ടിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാല് പവന്‍ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനിടെയാണ് കൊല നടത്തിയതെന്നാണ് സൂചന.

നേരത്തെ, പുഷ്പലതയുടേത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Similar Posts