< Back
Kerala

Kerala
കാസർകോട്ട് തോണി മറിഞ്ഞ് യുവാവ് മരിച്ചു
|27 Jun 2024 9:30 PM IST
മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു
കാസർകോട്: തോണി മറിഞ്ഞ് യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടിൽ കെ.പി.വി മുകേഷ് (48) ആണ് മരിച്ചത്. വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിലാണ് മുകേഷ് പുഴയിൽ വീണത്. തോണിയിൽ മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. സന്ധ്യയോടെയായിരുന്നു അപകടം. ഉടൻ നാട്ടുകാർ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.