< Back
Kerala
കാസര്‍കോട് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍
Kerala

കാസര്‍കോട് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍

Web Desk
|
6 Oct 2021 5:47 PM IST

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞു പണം തട്ടിയത്.

കാസർകോട് ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശ്ശൂർ എളംതുരുത്തിയിലെ ബിനോയ്‌ സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ അനുഷാജു എന്നിവരാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ വച്ചാണ് 3പ്രതികളും പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞ് പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.


Similar Posts