< Back
Kerala
കാട്ടാക്കട ക്രിസ്ത്യൻ കോളജ് വിവാദം: പ്രതികൾക്ക് ജാമ്യം
Kerala

കാട്ടാക്കട ക്രിസ്ത്യൻ കോളജ് വിവാദം: പ്രതികൾക്ക് ജാമ്യം

Web Desk
|
19 July 2023 4:40 PM IST

ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

കൊച്ചി: കാട്ടക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കാണ് ജാമ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തെ തുടർന്ന് ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സര്‍വകലാശാല പുറത്താക്കിയിരുന്നു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ സർവകലാശാലയ്ക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്‍റ പേര് നൽകിയത്.

Similar Posts