< Back
Kerala
മാരകരോഗങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങുമായി പുല്ലൂപ്പിക്കടവ് കൗസർ ഇംഗ്ലീഷ് സ്‌കൂൾ
Kerala

മാരകരോഗങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങുമായി പുല്ലൂപ്പിക്കടവ് കൗസർ ഇംഗ്ലീഷ് സ്‌കൂൾ

Web Desk
|
12 Jan 2026 4:26 PM IST

മാധ്യമം ഹെൽത്ത് കെയറിനായി വിദ്യാർഥികൾ സമാഹരിച്ച 2,50,705 രൂപയുടെ ചെക്ക് കൗസർ ഇംഗ്ലീഷ് സ്‌കൂൾ മാനേജർ മുഹമ്മദ് നിസാറിൽനിന്ന് മാധ്യമം കണ്ണൂർ ബ്യൂറോ ചീഫ് എം.സി നിഹ്മത്ത് ഏറ്റുവാങ്ങി

കണ്ണൂർ: മാരകരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് പുല്ലൂപ്പിക്കടവ് കൗസർ ഇംഗ്ലീഷ് സ്‌കൂളിന്റെ കൈത്താങ്ങ്. മാധ്യമം ഹെൽത്ത് കെയറിനായി വിദ്യാർഥികൾ സമാഹരിച്ച 2,50,705 രൂപയുടെ ചെക്ക് കൗസർ ഇംഗ്ലീഷ് സ്‌കൂൾ മാനേജർ മുഹമ്മദ് നിസാറിൽനിന്ന് മാധ്യമം കണ്ണൂർ ബ്യൂറോ ചീഫ് എം.സി നിഹ്മത്ത് ഏറ്റുവാങ്ങി. സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മാധ്യമം ഹെൽത്ത് കെയർ കോർഡിനേറ്റർ എം.എം റയീസ്, ഏരിയ ഫീൽഡ് കോർഡിനേറ്റർ കെ.പി റഫീഖ്, കൗസർ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ റഫീന അന്നൻ പങ്കെടുത്തു.

വിദ്യാർഥികളിൽ കരുണയും സാമൂഹിക ഉത്തരവാദിത്തവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരിച്ചത്. സ്‌കൂളിനുള്ള ഉപഹാരവും കൂടുതൽ ഫണ്ട് സമാഹരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോകളും കൈമാറി. വിവിധ കായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു.

Similar Posts