< Back
Kerala
നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ഇനിയും ചോദ്യം ചെയ്‌തേക്കും
Kerala

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ഇനിയും ചോദ്യം ചെയ്‌തേക്കും

Web Desk
|
10 May 2022 7:18 AM IST

ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നാണ് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം ഇനിയും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

കാവ്യ മാധവൻ ഇന്നലെ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാം എന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നാണ് സൂചന. ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് നാലര മണിക്കൂറാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകളെല്ലാം കാവ്യ നിഷേധിച്ചു. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലിൽ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഉള്ള ചോദ്യങ്ങൾക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.

Similar Posts