< Back
Kerala
കായക്കൊടി കൂട്ടബലാത്സംഗം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Kerala

കായക്കൊടി കൂട്ടബലാത്സംഗം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Web Desk
|
21 Oct 2021 3:42 PM IST

പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷമെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു

കോഴിക്കോട് കായക്കൊടിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് പോക്‌സോ കോടതി ജഡ്ജ് സി.ആർ ദിനേശിന്റെതാണ് നടപടി. സായൂജ്,രാഹുൽ ,ഷിബു, അക്ഷയ് എന്നിവരാണ് റിമാന്റിലായത്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷമെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികളായ സായൂജും സുഹൃത്തുക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി വീട് വിട്ടിറങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒക്ടോബർ മൂന്നാം തീയതി ജാനകികാട്ടിലേക്ക് പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയത് തെക്കേപറമ്പത്ത് സായൂജാണ്.

പിന്നാലെ സുഹൃത്തുക്കളായ ഷിബു,രാഹുൽ,അക്ഷയ് എന്നിവരും എത്തി. ശീതളപാനീയം നൽകി മയക്കിയതിന് ശേഷമായിരുന്നു ക്രൂരമായ കൂട്ട പീഡനം. ബോധം തെളിഞ്ഞപ്പോൾ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വീണ്ടും സമീപച്ചപ്പോൾ പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.

രാത്രി ദുരൂഹസാഹചര്യത്തില് കുറ്റ്യാടിക്ക് സമീപം കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടി മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Tags :
Similar Posts