Kerala

Kerala
കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
|26 March 2023 1:32 PM IST
കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെട്ടത്
ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മനു, റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. കെ. പി റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ബസിലെ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി തിരിച്ചയച്ചു.