< Back
Kerala
Kerala
ഗണേഷ് കുമാറിനെതിരെ സഹോദരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആടിസ്ഥാന രഹിതമെന്ന് വില്‍പത്രത്തിലെ സാക്ഷി
|18 May 2021 5:34 PM IST
ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനുമായ പ്രഭാകരന്‍ പിളളയാണ് ഉഷാ മോഹൻദാസിന്‍റെ ആരോപണങ്ങൾ തള്ളിയത്
ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആടിസ്ഥാന രഹിതമെന്ന് വില്‍പത്രത്തിലെ സാക്ഷി. ആര്‍. ബാലക്യഷ്ണപിളള എഴുതിയ വില്‍പത്രം പുറത്ത് വിട്ടു. ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനുമായ പ്രഭാകരന്‍ പിളളയാണ് ഉഷാ മോഹൻദാസിന്‍റെ ആരോപണങ്ങൾ തള്ളിയത്. ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ തന്‍റെ പേര് ഒഴിവാക്കി ഗണേഷിന്റെ മാത്രമാണുള്ളതെന്നാണ് ഉഷ മോഹൻദാസിന്‍റെ പരാതി. 2020 ആഗസ്റ്റ് 20ന് എഴുതിയ വില്‍പത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.