< Back
Kerala

Kerala
ബ്ലാക്ക് മെയിൽ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: കെ.സി വേണുഗോപാൽ
|8 Feb 2026 4:46 PM IST
കരാറിൽ ഇന്ത്യക്ക് ഒരു ഗുണവുമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി
കൊച്ചി: ബ്ലാക്ക് മെയിൽ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കരാർ ഒപ്പുവച്ചാൽ രണ്ട് രാജ്യങ്ങൾക്കും ഗുണമുണ്ടാകണം. കരാറിൽ ഇന്ത്യക്ക് ഒരു ഗുണവുമില്ലെന്നും കർഷകരെയും സാധാരണക്കാരെയും ഹനിക്കുന്ന കരാറാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കൂടാതെ, കേരളം ഒരു മാറ്റത്തിന് വേണ്ടി നിൽക്കുകയാണ്. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയും കെ.സി വേണുഗോപാൽ പങ്കുവെച്ചു. മീഡിയവൺ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. ജനങ്ങളിൽ നിന്നും യുഡിഎഫ് വിജയിക്കുമെന്ന വികാരം മനസിലാകുന്നുണ്ടെന്നും കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായതാണ് ഭരണവിരുദ്ധ വികാരമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.