< Back
Kerala
രാഹുലിനെതിരായ കേസ്: കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്  ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാൽ
Kerala

രാഹുലിനെതിരായ കേസ്: കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാൽ

Web Desk
|
4 Dec 2025 3:03 PM IST

ജനം ചർച്ച ചെയ്യേണ്ട വിഷയങ്ങളെ മറച്ചുവെച്ചുകൊണ്ട് ഈ വിഷയത്തെ എല്ലാവരും ഏറ്റെടുത്തിരിക്കുന്നുവെന്നും കെ.സി വേണുഗോപാൽ

കണ്ണൂർ: പൊതുജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഛായ നിലനിര്‍ത്തുന്നതിനായുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. പരാതി കിട്ടിയുടന്‍ കെപിസിസി ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പലരും മടിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത് ധീരമായ തീരുമാനമെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ജനം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ മറച്ചുവെച്ചുകൊണ്ട് എല്ലാവരും ഈയൊരു വിഷയത്തിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും വല്ലതും സംസാരിക്കുകയാണെങ്കില്‍ കേസെടുത്ത് ഒതുക്കുകയാണ്.'

പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് നിലപാടെന്നും ഷാഫി പറമ്പിലിനെതിരെയടക്കം ഉയരുന്ന ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും കെ.സി പ്രതികരിച്ചു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചിരുന്നു. കേസില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Similar Posts